Quantcast

കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല

ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ച

MediaOne Logo

Web Desk

  • Updated:

    2026-02-01 07:02:06.0

Published:

1 Feb 2026 11:40 AM IST

കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല
X

ഡൽഹി: ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ - മുംബൈ, പൂനെ - ഹൈദരാബാദ്, ബംഗളുരു - ചെന്നൈ, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ , ഡൽഹി - വാരണാസി, വാരണാസി - സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു.

അടുത്ത അഞ്ചു വർഷത്തിൽ 20 പുതിയ ജലപാതകളെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാരണാസിയെയും പറ്റ്നയെയും ബന്ധിപ്പിച്ച് ജലപാത നിർമിക്കും. നഗര വികസനത്തിന് 5000 കോടിയും അനുവദിച്ചു. നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കുമായി നാഷണൽ ഹാൻഡി ക്രാഫ്റ്റ് എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി അനുവദിച്ചു. സ്പോർട്സ് ഉപകരണ നിർമാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്.

TAGS :

Next Story