അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും
ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഉത്തരേന്ത്യയിൽ സ്ഥാപിക്കും

ഡൽഹി: അർബുദ പ്രമേഹം മരുന്നുകളുടെ വില കുറയുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഉത്തരേന്ത്യയിൽ സ്ഥാപിക്കും. ക്യാൻസർ മരുന്നുകളുടെ നികുതി കുറച്ചു. 17 മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. 7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവുണ്ട്.
സ്ത്രീശാക്തികരണത്തിന് ഷീ മാർട്ടുകൾ കൊണ്ടുവരും. കശുവണ്ടി, കൊക്കോ എന്നിവയ്ക്ക് പ്രത്യേക പദ്ധതി സ്ഥാപിക്കും. വനിതാ സംരംഭകരെ കൂടുതൽ പ്രോത്സാഹിപ്പിക്കും.
ടൂറിസം വികസനത്തിന് വേണ്ടിയും പദ്ധതികൾ കൊണ്ടുവരും. ടൂറിസ്റ്റ് ഗൈഡുകൾക്ക് കൂടുതൽ പരിശീലനങ്ങൾ നൽകും. ടൂറിസം മേഖലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മൗണ്ടൻ ട്രെയിനുകൾ സ്ഥാപിക്കും.
20 വിനോദ സഞ്ചാര മേഖകളിൽ ഗൈഡുമാർക്ക് ഐഐഎം പരിശീലനം നൽകും. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ മലയോര ട്രെയിനുകൾ കൊണ്ടുവരും. കായിക മേഖലയെ മാറ്റിമറിക്കാനുള്ള പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. കായിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും.
Adjust Story Font
16

