Quantcast

വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി

പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും

MediaOne Logo

Web Desk

  • Updated:

    2026-02-01 07:13:56.0

Published:

1 Feb 2026 12:22 PM IST

വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി
X

ഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ ശിക്ഷ മാത്രമായിരിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇളവ് നൽകും.

പതിനാറാം ധനകാര്യ കമ്മീഷൻ നിർദേശിച്ച 41% വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കും. 50 ശതമാനം എന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ല. 2025- 26 ല്‍ ധനക്കമ്മി 4.4 ശതമാനത്തില്‍ നിര്‍ത്തി. 1.4 ലക്ഷം കോടി സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍ഡ് നൽകും. പതിനാറാം ധനകാര്യ കമ്മീഷൻ ശിപാർശ അംഗീകരിച്ചു.

TAGS :

Next Story