Quantcast

കാലാവധി കഴിഞ്ഞ മദ്യം കുടിച്ചു; ഉത്തര്‍പ്രദേശില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

യുപിയിലെ കിഷോര്‍പൂരിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    12 Nov 2026 9:12 AM IST

കാലാവധി കഴിഞ്ഞ മദ്യം കുടിച്ചു; ഉത്തര്‍പ്രദേശില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
X

ലഖ്നൗ: കാലാവധി കഴിഞ്ഞ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ശിവകുമാര്‍ (19), അജിത്ത് (18), ജീതു (21) എന്നിവരാണ് മരിച്ചത്. യുപിയിലെ കിഷോര്‍പൂരിലാണ് സംഭവം. മരിച്ച മൂന്ന് പേരും സുഹൃത്തുക്കളാണ്. മരണത്തില്‍ ദുരൂഹതയുള്ളതായി കുടുംബം ആരോപിക്കുന്നു.

കാലാവധി കഴിഞ്ഞ മദ്യം കുടിച്ചതിന് പിന്നാലെ മൂവരുടെയും ആരോഗ്യനില വഷളാകുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story