Quantcast

ഭാര്യ മരിച്ചപ്പോൾ ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു; മൂന്നാമത്തെ അനിയത്തിയെയും കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുത ടവറിൽ കയറി യുവാവിന്‍റെ അഭ്യാസം

രാജ് സക്സേന എന്ന യുവാവാണ് നാട്ടുകാരെ മുഴുവൻ മുൾമുനയിലാഴ്ത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-08-29 09:25:50.0

Published:

29 Aug 2025 2:49 PM IST

ഭാര്യ മരിച്ചപ്പോൾ ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു; മൂന്നാമത്തെ അനിയത്തിയെയും കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുത ടവറിൽ കയറി യുവാവിന്‍റെ അഭ്യാസം
X

കനൗജ്: ഭാര്യാ സഹോദരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്‍റെ അഭ്യാസം. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. രാജ് സക്സേന എന്ന യുവാവാണ് നാട്ടുകാരെ മുഴുവൻ മുൾമുനയിലാഴ്ത്തിയത്.

2021ലായിരുന്നു രാജിന്‍റെ ആദ്യവിവാഹം. ഒരു വര്‍ഷം കഴിഞ്ഞപ്പോൾ രോഗം ബാധിച്ച് ഭാര്യ മരിക്കുകയും യുവതിയുടെ സഹോദരിയെ രാജ് വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോൾ മൂന്നാമത്തെ സഹോദരിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് രാജ് ഭാര്യയോട് പറഞ്ഞു. എന്നാൽ ഭാര്യ ഇതിനെ എതിര്‍ത്തു. ഇതിൽ പ്രകോപിതനായ സക്സേന പ്രദേശത്തെ വൈദ്യുതി ടവറിൽ കയറി ഭാര്യയുടെ അനിയത്തിയെ വിവാഹം കഴിക്കണമെന്ന് ഉറക്കെ ആക്രോശിക്കുകയായിരുന്നു.

ഒടുവിൽ ഭാര്യാ സഹോദരിയെ കല്യാണം കഴിച്ച നൽകാമെന്ന് ഉറപ്പ് നൽകിക്കൊണ്ട്, പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ താഴെയിറക്കുകയായിരുന്നു. ഏഴ് മണിക്കൂറോളമെടുത്താണ് യുവാവിനെ അനുനയിപ്പിച്ചതും താഴെയിറക്കിയതും. ഭാര്യയുടെ സഹോദരിക്കും തന്നെ ഇഷ്ടമാണെന്ന് സക്സേന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

TAGS :

Next Story