Quantcast

'ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക'; വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം

അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    14 Aug 2025 10:02 AM IST

ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും   പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക; വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം
X

ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മുഖപത്രത്തിൽ പറയുന്നു.

അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചത്. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്‍റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതിനുമുള്ള പുതിയ ഉപകരണങ്ങളാണ്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും വിമർശിക്കുന്നു.

"ലോകം പ്രക്ഷുബ്ധമാണ്. സ്വതന്ത്രവും ജനാധിപത്യവുമായ ലിബറൽ ലോകക്രമത്തെക്കുറിച്ചുള്ള എല്ലാ വാഗ്ദാനങ്ങളും അവ്യക്തമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ, അമേരിക്ക കുത്തകയാക്കി വച്ചിരുന്ന, അനിയന്ത്രിതമായ ലോകക്രമം തകർന്നുകൊണ്ടിരിക്കുകയാണ്" എഡിറ്റോറിയൽ പറയുന്നു.

TAGS :

Next Story