Quantcast

ഫാസ്ടാഗില്‍ പണമില്ലെങ്കിലും ഇനി ടോൾ കടക്കാം; പണമടയ്ക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം, മാറ്റം ഇങ്ങനെ

പണമടച്ചില്ലെങ്കിൽ, ഇരട്ടി ടോൾ തുക ഈടാക്കുകയും വാഹന രജിസ്ട്രേഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും നിർത്തിവയ്ക്കുകയും ചെയ്യും

MediaOne Logo
ഫാസ്ടാഗില്‍ പണമില്ലെങ്കിലും ഇനി ടോൾ കടക്കാം; പണമടയ്ക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം, മാറ്റം ഇങ്ങനെ
X

ന്യൂഡൽഹി: വിവിധ കാരണങ്ങളാല്‍ ദേശീയപാതയില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ടോള്‍ അടയ്ക്കാന്‍ കഴിയാതെ വരുന്നവർക്ക് ആശ്വാസവുമായി കേന്ദ്രം. ഫാസ്റ്റ് ടാഗിലെ തകരാറുകൾ , ബാലൻസ് കുറവ് അല്ലെങ്കിൽ ടാഗ് ഇല്ലാത്തത് എന്നിവ കാരണം ദേശീയപാതകളിൽ ടോൾ അടയ്ക്കാൻ പരാജയപ്പെടുന്ന ഹൈവേ ഉപയോക്താക്കൾക്ക് ഇ-നോട്ടീസ് ലഭിച്ചതിന് ശേഷം പണമടയ്ക്കാൻ മൂന്ന് ദിവസത്തെ സമയം ലഭിക്കും. ഈ കാലയളവിനുള്ളിൽ പണമടച്ചില്ലെങ്കിൽ, ഇരട്ടി ടോൾ തുക ഈടാക്കുകയും വാഹന (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) സംബന്ധിച്ച എല്ലാ സേവനങ്ങളും, അതായത് ഉടമസ്ഥാവകാശ മാറ്റം, കൈമാറ്റം, പുതുക്കൽ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യും.

ടോൾ ചാർജ് അടയ്ക്കാത്തവർക്കുള്ള ഇ-നോട്ടീസിനുള്ള നടപടിക്രമങ്ങൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയിക്കുമെന്നാണ് വിവരം. കുടിശ്ശികയുള്ള ടോൾ ചാർജ് അടയ്ക്കുന്നതിനും അതിനെ ചോദ്യം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കും.

NHAI യുടെ ഇലക്ട്രോണിക് ടോളിംഗ് സ്ഥാപനമായ IHMCL, ഹരിയാനയിലെ ഘരൗണ്ട, ഡൽഹിയിലെ മുണ്ട്ക, രാജസ്ഥാനിലെ മനോഹർപുര, ഷാജഹാൻപൂർ, ദൗലത്പുര എന്നിവയുൾപ്പെടെ 16 ടോൾ പ്ലാസകൾക്കായി MLFF ലേലം വിളിച്ചിട്ടുണ്ട്. പുതിയ സംവിധാനം ഉടൻ പ്രവർത്തനക്ഷമമാകും.

TAGS :

Next Story