Quantcast

വരാണസി ഇരട്ട സ്ഫോടനം; മുഖ്യപ്രതിക്ക് വധശിക്ഷ

സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ വലിയുള്ള ഖാനെയാണ് ഗാസിയാബാദ് കോടതി വധ ശിക്ഷക്ക് വിധിച്ചത്

MediaOne Logo

Web Desk

  • Published:

    6 Jun 2022 11:57 AM GMT

വരാണസി ഇരട്ട സ്ഫോടനം; മുഖ്യപ്രതിക്ക് വധശിക്ഷ
X

ഉത്തര്‍പ്രദേശ്: വരാണസി ഇരട്ട സ്ഫോടന കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ വലിയുള്ള ഖാനെയാണ് ഗാസിയാബാദ് കോടതി വധ ശിക്ഷക്ക് വിധിച്ചത്. 2006 മാർച്ച് 7 നാണ് രാജ്യത്തെ നടുക്കിയ ഇരട്ടസ്ഫോടനം അരങ്ങേറിയത്. ആദ്യം സങ്കട മോചൻ ഹനുമാൻ ക്ഷേത്രത്തിലും പിന്നീട് റെയിൽവേ സ്റ്റേഷനിലുമാണ് കുക്കറിൽ ബോംബ് വച്ചത്. തുടര്‍ന്ന് ഈ ബോംബ് പൊട്ടിത്തെറിച്ച് 20 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ് വലിയുല്ലാഹ് ഖാൻ സ്‌ഫോടനം നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.


TAGS :

Next Story