Quantcast

'ഇര ഇപ്പോൾ എന്റെ ഭാര്യ, അവൾ തനിച്ചാണ് വിട്ടയക്കണം'; പോക്‌സോ കേസ് പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി

മൂന്ന് വർഷം മുമ്പാണ് ഗുജറാത്തിലെ അംറേലി നിവാസിയായ നരേഷ്ഭായ് ചുഡാസമയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതിന് അറസ്റ്റിലാവുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-08 14:09:37.0

Published:

8 Dec 2021 2:01 PM GMT

ഇര ഇപ്പോൾ എന്റെ ഭാര്യ, അവൾ തനിച്ചാണ് വിട്ടയക്കണം; പോക്‌സോ കേസ് പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി
X

പോക്‌സോ കേസ് പ്രതിയുടെ ആവശ്യം അംഗീകരിച്ച് കോടതി. തടവുശിക്ഷ ഇനിയും നീളുന്നത് തന്റെ ഭാര്യ കൂടിയായ ഇരയായ പെൺകുട്ടിയുടെ ദുരിതം ഇനിയും വർദ്ധിപ്പിക്കുമെന്ന പ്രതിയുടെ വാദം കേട്ട കോടതി യുവാവിനെ വിട്ടയക്കാൻ ഉത്തരവിട്ടു. ഇരയായ യുവതിയും തന്റെ സത്യവാങ്മൂലത്തിൽ ഭർത്താവിനെ ഉടൻ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

മൂന്ന് വർഷം മുമ്പാണ് ഗുജറാത്തിലെ അംറേലി നിവാസിയായ നരേഷ്ഭായ് ചുഡാസമയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതിന് അറസ്റ്റിലാവുന്നത്. പോലീസ് ദമ്പതികളെ കണ്ടെത്തിയപ്പോൾ, പെൺകുട്ടി പിതാവിനൊപ്പം പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് രാജ്‌കോട്ടിലെ വനിതാ അഭയകേന്ദ്രത്തിലേക്ക് അയച്ചു. പക്ഷെ ദമ്പതികൾ വീണ്ടും അഭയകേന്ദ്രത്തിൽ നിന്ന് ഒളിച്ചോടുകയും ചെയ്തു. ചുഡാസമയ്ക്കെതിരെ പോക്‌സോ, ഐപിസി വകുപ്പുകൾ പ്രകാരം പെൺകുട്ടിയുടെ പിതാവ് അഹമ്മദാബാദ് ജില്ലയിലെ ധോലേര പോലീസിൽ വീണ്ടും പരാതി നൽകി. അടുത്തിടെ ചുഡാസമയെ ധോലേര പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞപ്പോൾ, 2021 ജൂൺ 14 ന് ഒരു സബ്-രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം രജിസ്റ്റർ ചെയ്തതായി ചുഡാസമ കോടതിയിൽ അവകാശപ്പെട്ടു. കേസിൽ വാദം കേട്ടതിന് ശേഷം പതിവായി കോടതി നടപടികളിൽ ഹാജരാകണമെന്നതും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ ചുഡാസാമയ്ക്ക് ജാമ്യം അനുവദിച്ചു.

TAGS :

Next Story