Quantcast

'ധീരതയുടെ വിജയം'; അഖിലേഷ് യാദവ്

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

MediaOne Logo

Web Desk

  • Published:

    7 May 2025 9:04 AM IST

ധീരതയുടെ വിജയം; അഖിലേഷ് യാദവ്
X

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ധീരതയുടെ വിജയം എന്നാണ് അഖിലേഷ് പ്രതികരിച്ചത്.

ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റ്കൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ അക്രമണം നടത്തിയത്.

ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം.

പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്നും വിവരങ്ങളുണ്ട്.

TAGS :

Next Story