Quantcast

തമിഴ്‌നാട്ടിൽ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ വിജയ്; കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാൻ നീക്കം

തമിഴ്‌നാട്ടിൽ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ വിജയ്; കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാൻ നീക്കം

MediaOne Logo

Web Desk

  • Published:

    5 May 2026 7:41 AM IST

തമിഴ്‌നാട്ടിൽ ചെറുകക്ഷികളെ കൂട്ടുപിടിച്ച്   സർക്കാർ രൂപീകരിക്കാൻ വിജയ്; കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാൻ നീക്കം
X

ചെന്നൈ: തമിഴ്‌നാട്ടിൽ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാനാണ് വിജയ്‍യുടെ നീക്കം. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ഞെട്ടിക്കുന്ന മുന്നേറ്റമാണ് നടത്തിയത് . ഡിഎംകെയെ തകർത്തെറിഞ്ഞാണ് സംസ്ഥാനത്ത് ടിവികെയുടെ കുതിപ്പുണ്ടായത്. വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് എത്താനായില്ല.

ഈ സാഹചര്യത്തിൽ ടിവികെ ആർക്കൊപ്പം ചങ്ങാത്തം കൂടുമെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് തമിഴ്നാടിൻ്റെ അധികാരം പിടിക്കണമെങ്കിൽ ഡിഎംകെ അല്ലെങ്കിൽ എഐഎഡിഎംകെയുമായി കൈകോർക്കണം. ഡിഎംകെയെ ശത്രുപക്ഷത്ത് നിലനിർത്തിയിരിക്കുന്ന വിജയ് കൂട്ടുകെട്ടിന് ഒരുക്കമാകില്ല. കോൺഗ്രസിൽ നിന്ന് പിന്തുണ തേടാൻ കഴിയുമോ എന്നതിൽ ചർച്ചകൾ തുടരുകയാണ്.

രാഹുൽ ഗാന്ധി വിജയ്‌യെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. രണ്ടാമതായി ഇടത് പാർട്ടികളെ ഒപ്പം നിർത്താനാണ് ടിവികെ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇടത് നേതാക്കളെ വിജയ്‌ പുകഴ്ത്തി സംസാരിച്ചിരുന്നു. ഈ നീക്കമൊന്നും വിജയിച്ചില്ലെങ്കിൽ മാത്രമാകും. എഐഎഡിഎംകെയുമായി കൈകോർക്കാൻ ടിവികെ തയാറാകുക. ബിജെപിയുമായി രാഷ്ട്രീയ വൈരമുള്ള ടിവികെ അവരുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയോട് അടുക്കാൻ സാധ്യത കുറവാണ്. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന നിബന്ധനയടക്കം വിജയ് മുന്നോട്ട് വെക്കുന്നുണ്ട്. വിജയുടെ മുന്നേറ്റം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്‍റെ സൂചനയാണ്.എന്നാൽ വിജയ് എടുക്കുന്ന തീരുമാനം തമിഴ്നാടിന്‍റെ രാഷ്ട്രീയ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായകമാകും എന്നതിൽ തർക്കമില്ല.

TAGS :

Next Story