ഡിഎംകെ തുടങ്ങിയ ക്ഷേമപദ്ധതികളുടെ സഹായധനം ഉയര്‍ത്താന്‍ സമയം വേണമെന്ന് വിജയ്
ഡിഎംകെയുടെ ഘടകകക്ഷികളും മുന്നണിയുടെ ക്ഷേമപദ്ധതികള്‍ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പദ്ധതികള്‍ മാറ്റമില്ലാതെ തുടരുമെന്ന് വിജയ് എല്ലാവര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു

ചെന്നൈ: ഡിഎംകെ പദ്ധതികള്‍ പുനഃക്രമീകരിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ആറ് ലക്ഷം കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതിയും സ്്ത്രീകള്‍ക്ക് പണം കൊടുക്കുന്ന സ്‌കീമിലും ഇപ്പോള്‍ മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് വിജയ് നല്‍കുന്നത്.
ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിജയ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തേക്കുള്ള തുക ഉടന്‍ ആളുകളുടെ അക്കൗണ്ടുകളിലേക്ക എത്തുമെന്നും വിജയ് അറിയിച്ചു. എന്നാല്‍, തുക കൈമാറുന്ന തീയതി വിജയ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
അതേസമയം, അക്കൗണ്ടിലേക്ക് തുക കൈമാറാന്‍ വൈകിയതില്‍ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ രംഗത്തെത്തി. ദ്രവിഡിയന്‍ മോഡലിലുള്ള ക്ഷേമപദ്ധതികള്‍ തുടരണം. 2500 രൂപ സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുമെന്നാണ് വിജയ് പറഞ്ഞത്. എന്നിട്ട് 1,000 രൂപ പോലും വിജയിക്ക്് നല്‍കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് സ്റ്റാലിന്‍ വിമര്‍ശനം ഉന്നയിച്ചത്.
നേരത്തെ ഡിഎംകെയുടെ ഘടകകക്ഷികളും മുന്നണിയുടെ ക്ഷേമപദ്ധതികള്‍ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പദ്ധതികള്‍ മാറ്റമില്ലാതെ തുടരുമെന്ന് വിജയ് എല്ലാവര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതികള്‍ മുടങ്ങിയത്.
Adjust Story Font
16

