Quantcast

ആ നമ്പറുകൾ കണ്ടാൽ നിരാശനാവും; തുറന്നു പറഞ്ഞ് വിജയ് സേതുപതി

ഓരോരുത്തരുടെയും ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള വ്യായാമങ്ങളും ഭക്ഷണരീതികളുമാണ് പിന്തുടരേണ്ടത്

MediaOne Logo
ആ നമ്പറുകൾ കണ്ടാൽ നിരാശനാവും; തുറന്നു പറഞ്ഞ് വിജയ് സേതുപതി
X

ചെന്നൈ: വൈവിധ്യമാർന്ന വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ നടനാണ് മക്കൾ സെൽവൻ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. ചിത്രങ്ങളിലെ പ്രകടനം പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതരീതികളും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ശരീരഭാരത്തെക്കുറിച്ചും ഡയറ്റിംഗിനെക്കുറിച്ചുമുള്ള രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ചിലകാര്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തൂക്കം എത്ര കുറഞ്ഞുവെന്ന് പരിശോധിക്കാറില്ലെന്നാണ് താരം പറയുന്നത്. ' ആ നമ്പറുകൾ കാണുമ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നും . അതുകൊണ്ടാണ് ഞാൻ ഭാരം നോക്കാത്തത്. എന്റെ ശരീരഭാരം ഒരിക്കലും സ്ഥിരമായി നിൽക്കാറില്ല. അത് കുറയും, പിന്നെ കൂടും, വീണ്ടും കുറയും. ഭാരം എത്ര കുറഞ്ഞു എന്നതിനേക്കാൾ എന്റെ ശരീരം എനിക്ക് എത്രത്തോളം വഴങ്ങുന്നു എന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് താരം പറഞ്ഞു.

ഡയറ്റിംഗ് എന്ന ആശയത്തിൽ തനിക്ക് വലിയ വിശ്വാസമില്ലെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി. 'രുചിയുള്ള ഭക്ഷണം കഴിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജീവിതത്തിൽ നല്ല രുചിയുള്ള ഭക്ഷണം കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ജീവിതമാണ് ഉള്ളത്? എനിക്ക് സിക്‌സ് പാക്ക് വേണമെന്ന നിർബന്ധമൊന്നുമില്ല. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ജിമ്മിൽ പോകണമെന്നൊക്കെ എല്ലാ മാസവും തീരുമാനിക്കുമെങ്കിലും കുറച്ചുദിവസം കഴിയുമ്പോൾ എനിക്ക് ബോറടിക്കും,' വിജയ് സേതുപതി പറഞ്ഞു.

ഭക്ഷണം ഒഴിവാക്കാൻ താൻ ശ്രമിക്കാറുണ്ടെങ്കിലും എഴുപത് ശതമാനം സമയമേ അതിൽ വിജയിക്കാറുള്ളൂവെന്നും ബാക്കി മുപ്പത് ശതമാനവും പ്രിയപ്പെട്ട വിഭവങ്ങൾക്ക് മുന്നിൽ തോറ്റുപോകാറുണ്ടെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. എന്നാൽ, അടുത്തിടെയായി വെയ്റ്റ് ലോസിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചുവെന്നും ഓരോരുത്തരുടെയും ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള വ്യായാമങ്ങളും ഭക്ഷണരീതികളുമാണ് പിന്തുടരേണ്ടതെന്നാണ് തന്റെ പുതിയ പാഠമെന്നും താരം പറഞ്ഞു.

TAGS :

Next Story