Quantcast

പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അധികാരം വേണം: തെരഞ്ഞെടുപ്പ് കമ്മിഷൻ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ഇക്കാര്യം ഉന്നയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-06-26 13:50:46.0

Published:

26 Jun 2022 1:20 PM GMT

പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അധികാരം വേണം: തെരഞ്ഞെടുപ്പ് കമ്മിഷൻ
X

ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് ആവശ്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഭരണഘടനാപരമായ അധികാരം നല്‍കണമെന്നാണ് ആവശ്യം.

അംഗീകാരമില്ലാത്ത പാർട്ടികൾ നടത്തുന്ന അഴിമതിയും മറ്റും കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചില പാർട്ടികൾ കടലാസിലേ ഉള്ളൂവെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും കമ്മിഷൻ പറയുന്നു.

ആദായ നികുതി ഒഴിവടക്കമുള്ള ആനുകൂല്യങ്ങൾ നേടാനിണിതെന്ന സംശയം കമ്മിഷൻ ഉന്നയിക്കുന്നു. കമ്മിഷന് പുതിയ അധികാരം ലഭിക്കണമെങ്കിൽ ജനപ്രാതിനിധ്യനിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.

രജിസ്റ്റർ ചെയ്ത, എന്നാല്‍ അംഗീകാരമില്ലാത്ത 198 രാഷ്ട്രീയ കക്ഷികളെ ഈയിടെ കമ്മിഷൻ രജിസ്റ്ററിൽനിന്ന് നീക്കം ചെയ്തിരുന്നു. സൂക്ഷ്മപരിശോധനയിൽ ഈ പാർട്ടികൾ ഇല്ലെന്നാണ് ബോധ്യപ്പെട്ടതെന്ന് കമ്മിഷൻ പറയുന്നു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത, എന്നാൽ അംഗീകൃതമല്ലാത്ത 2800 രാഷ്ട്രീയകക്ഷികൾ ഉണ്ട് എന്നാണ് കണക്ക്. ഇതിന് പുറമേ, എട്ടു പാർട്ടികളാണ് അംഗീകൃത ദേശീയ കക്ഷികൾ. അമ്പതിലേറെ സംസ്ഥാന കക്ഷികളുമുണ്ട്.

Summary: The Election commission had been writing to the government to grant it power under the Representation of the People Act to de-register a political party on certain grounds

TAGS :

Next Story