Quantcast

ഭാര്യയെ കൊന്നു കെട്ടിത്തൂക്കിയ ഭര്‍ത്താവ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡമാനില്‍ പിടിയില്‍

ആൻഡമാൻ നിക്കോബാർ ദ്വീപില്‍ നിന്നാണ് ഹരിയാന സ്വദേശിയായ എ.പി സെല്‍വന്‍ (54) പിടിയിലായത്

MediaOne Logo

Web Desk

  • Published:

    27 Aug 2023 5:40 AM GMT

husband killed wife
X

പ്രതീകാത്മക ചിത്രം

പോര്‍ട്ട് ബ്ലെയര്‍: ഭാര്യയെ കൊലപ്പെടുത്തി ഫാനില്‍ കെട്ടിത്തൂക്കിയ ഭര്‍ത്താവ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ആൻഡമാൻ നിക്കോബാർ ദ്വീപില്‍ നിന്നാണ് ഹരിയാന സ്വദേശിയായ എ.പി സെല്‍വന്‍ (54) പിടിയിലായത്. 2007ലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

പാചകക്കാരനാണ് സെല്‍വന്‍. 2007ല്‍ ഹരിയാന അംബാലയിലെ വാടകവീട്ടിലെ സീലിംഗ് ഫാനില്‍ സെല്‍വന്‍റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സെല്‍വനെ അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലാത്തതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാൽ അന്വേഷണത്തിൽ ഭാര്യയെ കൊലപ്പെടുത്തിയതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥർ സെൽവനെതിരെ മതിയായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചതിനെത്തുടർന്ന് 2012-ൽ അംബാല കോടതി അദ്ദേഹത്തിനെതിരെ വീണ്ടും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.അന്നുമുതൽ ഒളിവിലായിരുന്നു സെൽവൻ, 11 വർഷത്തിന് ശേഷം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിക്കോബാർ ജില്ലയിലെ കാംബെൽ ബേയിലെ വിദൂര ഗ്രാമമായ വിജയ് നഗറില്‍ വച്ചാണ് സെല്‍വനെ പിടികൂടിയത്.

കാംബെൽ ബേയിൽ നിന്നാണ് സെല്‍വനെ അറസ്റ്റ് ചെയ്തതെന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു. ഞങ്ങൾ ഹരിയാനയിലെ തങ്ങളുടെ കൗണ്ടറുമായി ബന്ധപ്പെട്ടു വരികയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പറഞ്ഞു.ആഗസ്ത് 23ന് ഹരിയാനയിൽ നിന്നുള്ള ഒരു സംഘം പോർട്ട് ബ്ലെയറിലെത്തി കാംബെൽ ബേയിലേക്ക് പോയി. ലോക്കൽ പൊലീസിന്‍റെ സഹായത്തോടെ ഇവർ നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതിയെ പിടികൂടുകയായിരുന്നു.

TAGS :

Next Story