Quantcast

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മുന്നേറ്റം

ബി.ജെ.പിക്കെതിരായ ഏതൊരു വിജയവും പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 July 2023 6:44 PM IST

West bengal election trinamool leading
X

കൊൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. സി.പി.എം കോൺഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്ക് പ്രകാരം തൃണമൂൽ 8232ഉം ബി.ജെ.പി 1714ഉം സി.പി.എം 599ഉം സീറ്റുകളിൽ വിജയിച്ചു. ബിഷ്ണുപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ദേശീയപാത ഉപരോധിച്ചു.

സമാനതകളില്ലാത്ത മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരായ ഏതൊരു വിജയവും പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു. വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങൾ അരങ്ങേറിയത് തൃണമൂലിന് തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റം.

കഴിഞ്ഞ മാസം അവസാനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതൽ ഉണ്ടായ വിവിധ സംഘർഷങ്ങളിൽ 33 പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പിൽ 80.71% ആയിരുന്നു പോളിങ്.

TAGS :

Next Story