Quantcast

എന്താണ് ട്രെയിനിലെ എമർജൻസി ക്വാട്ട; എങ്ങനെ ബുക്ക് ചെയ്യാം?

അടിയന്തര ആവശ്യങ്ങൾക്കോ അവസാന നിമിഷ യാത്രകൾക്കോ വേണ്ടി മാറ്റിവെച്ച പരിമിതമായ ബെർത്തുകൾ/ സീറ്റുകളാണ് ഇന്ത്യൻ റെയിൽവേയിലെ എമർജൻസി ക്വാട്ട

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-07 10:35:33.0

Published:

7 Feb 2026 3:56 PM IST

എന്താണ് ട്രെയിനിലെ എമർജൻസി ക്വാട്ട; എങ്ങനെ ബുക്ക് ചെയ്യാം?
X

ന്യൂഡൽഹി: ഒരു യാത്രക്കായി നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരാണ് അധികവും. എന്നാൽ ഒരു അടിയന്തര സാഹചര്യത്തിൽ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടാറുമുണ്ട്. അടിയന്തര ആവശ്യങ്ങൾ ഉള്ളവർക്ക് ഉപയോഗിക്കാനാണ് ഇന്ത്യൻ റെയിൽവേ എമർജൻസി ക്വാട്ട ഏർപ്പെടുത്തിയിരിക്കുന്നത്.

അടിയന്തര ആവശ്യങ്ങൾക്കോ അവസാന നിമിഷ യാത്രകൾക്കോ വേണ്ടി മാറ്റിവെച്ച പരിമിതമായ ബെർത്തുകൾ/ സീറ്റുകളാണ് ഇന്ത്യൻ റെയിൽവേയിലെ എമർജൻസി ക്വാട്ട. മന്ത്രിമാർ, എംപിമാർ, ജഡ്ജിമാർ തുടങ്ങിയ ഉയർന്ന ഔദ്യോഗിക പദവികൾ വഹിക്കുന്ന ആളുകൾക്കും മെഡിക്കൽ അത്യാവശ്യം, വിയോഗം, ഔദ്യോഗിക ചുമതലകൾ പോലുള്ള ആവശ്യങ്ങൾക്കും ഇവ അനുവദിക്കുന്നു.

വിവിധ ആവശ്യങ്ങൾക്കായി ദിനേന നിരവധി അഭ്യര്‍ഥനകള്‍ ലഭിക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചാണ് റെയില്‍വേ എമര്‍ജന്‍സി ക്വാട്ട അനുവദിക്കുക. എമര്‍ജന്‍സി ക്വാട്ട സെല്ലുകള്‍ സോണല്‍/ ഡിവിഷണല്‍ ആസ്ഥാനങ്ങളിലും ചില പ്രധാന നോണ്‍-ഹെഡ്ക്വാര്‍ട്ടര്‍ സ്‌റ്റേഷനുകളിലുമാണ് ഉള്ളത്. ഈ സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് വേണ്ടി അഭ്യർഥനകൾ രേഖാമൂലം നേരിട്ട് നൽകണം.

എങ്ങനെ ബുക്ക് ചെയ്യാം?

എമർജൻസി ക്വാട്ട ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, നിലവിലുള്ള ടിക്കറ്റ് വിശദാംശങ്ങൾ വെച്ച് അടിയന്തരാവസ്ഥയുടെ തെളിവ് (മെഡിക്കൽ/ഔദ്യോഗിക) എന്നിവ സഹിതം ഒരു ഫോം, റെയിൽവേ ഡിവിഷണൽ ഓഫീസിൽ (DRM/ഏരിയ മാനേജർ) നേരിട്ട് നൽകണം. യാത്രയ്ക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും അഭ്യർഥന സമർപ്പിക്കണം. ട്രെയിൻ പുറപ്പെടുന്ന സമയത്തെ ആശ്രയിച്ച് സാധാരണയായി ഉച്ചയ്ക്കോ വൈകുന്നേരം 4 മണിക്കോ മുമ്പ് അപേക്ഷ സമർപ്പിക്കണം. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം സ്ഥിരീകരണത്തിനായി കാത്തിരിക്കുക. എമർജൻസി ക്വാട്ടയിൽ സീറ്റ് ലഭ്യമാണെങ്കിൽ, ടിക്കറ്റ് ലഭിക്കും.

TAGS :

Next Story