ബംഗാളില്‍ മമത വീഴുമോ ?; തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍
അസമില്‍ ഹിമന്തബിശ്വശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ സ്്റ്റാലിന്‍ ഭരണത്തിന് മാറ്റമുണ്ടാവില്ലെന്ന് പ്രവചിക്കുന്ന ഏജന്‍സികള്‍ എന്നാല്‍, ബംഗാളില്‍ ഭരണമാറ്റമുണ്ടാവുമെന്ന് ചില ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് മെയ് നാലിനെ പുറത്ത് വരാനിരിക്കെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്. അസമില്‍ ഹിമന്തബിശ്വശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ സ്്റ്റാലിന്‍ ഭരണത്തിന് മാറ്റമുണ്ടാവില്ലെന്ന് പ്രവചിക്കുന്ന ഏജന്‍സികള്‍ എന്നാല്‍, ബംഗാളില്‍ ഭരണമാറ്റമുണ്ടാവുമെന്ന് ചില ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ പ്രകാരം ബി.ജെ.പിക്ക് അസമില്‍ പരമാവധി 100 സീറ്റ് ലഭിക്കും കോണ്‍ഗ്രസിന് 36 സീറ്റുകളാവും ലഭിക്കുക. മാട്രിസിന്റെ സര്‍വേ പ്രകാരം 85 മുതല്‍ 95 സീറ്റ് വരെയാവും അസമില്‍ ബി.ജെ.പിക്ക് ലഭിക്കുക. പീപ്പിള്‍സ് പള്‍സിന്റെ സര്‍വേപ്രകാരം 68 മുതല്‍ 72 വരെ ബി.ജെ.പിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 22 മുതല്‍ 26 സീറ്റ് വരെയും ലഭിക്കും ഏഴ് മുതല്‍ 15 വരെയാണ് മറ്റുള്ളവര്‍ക്ക് ലഭിക്കുക.
തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരത്തില്‍ തുടരും. 122 മുതല്‍ 132 വരെ സീറ്റുകളാവും ഡിഎംകെക്ക്‌ലഭിക്കുക. എഐഎഡിഎംകെക്ക് 87 മുതല്‍ 110 വരെ സീറ്റ് കിട്ടും. വിജയ്‌യുടെ ടിവികെക്ക് പരമാവധി 12 സീറ്റ് കിട്ടുംപീപ്പള്‍സ് പള്‍സ് പരമാവധി 145 സീറ്റ് ഡിഎംകെക്ക് പ്രവചിക്കുമ്പോള്‍ എഐഎഡിഎംകെക്ക് 80 സീറ്റും ടിവികെക്ക് 24 സീറ്റും കിട്ടും.
പശ്ചിമബംഗാളില്‍ അട്ടിമറിയാണ് ചില സര്‍വേകള്‍ പ്രവചിക്കുന്നത്. ടിഎംസി 118 മുതല്‍ 138 വരെ സീറ്റുകള്‍ നേടുമെന്ന് പി-മാര്‍ക് പ്രവചിക്കുമ്പോള്‍ ബി.ജെ.പി 150 മുതല്‍ 175 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.
മാട്രിസും സമാനമായ പ്രവചനമാണ് നടത്തുന്നത്. തൃണമൂല്‍ 125 മുതല്‍ 140 വരെ സീറ്റുകള്‍ നേടുമ്പോള്‍ പരമാവധി 161 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തും. എന്നാല്‍, പീപ്പള്‍സ് പള്‍സ് വ്യത്യസ്തമായ സര്‍വേഫലമാണ് പുറത്ത് വിടുന്നത്. 179 മുതല്‍ 189 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കിട്ടുമ്പോള്‍ ബി.ജെ.പി പരമാവധി 110 സീറ്റില്‍ ഒതുങ്ങും.
Adjust Story Font
16

