Quantcast

ഇസ്ലാമോഫോബിയക്കും, വെറുപ്പിൻ്റെ രാഷ്ട്രീയത്തിനുമെതിരെയാണ് ഈ വിജയം; യൂണിയന്‍ പ്രസിഡൻ്റ് അദിതി മിശ്ര

ജാതീയതയ്ക്കും അക്രമത്തിനും എതിരെയാണ് ഈ വിജയമെന്നും അദിതി മിശ്ര പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-11-06 17:05:25.0

Published:

6 Nov 2025 9:28 PM IST

ഇസ്ലാമോഫോബിയക്കും, വെറുപ്പിൻ്റെ രാഷ്ട്രീയത്തിനുമെതിരെയാണ് ഈ വിജയം; യൂണിയന്‍ പ്രസിഡൻ്റ് അദിതി മിശ്ര
X

ഇസ്ലാമോഫോബിയക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുമായ തെരഞ്ഞെടുപ്പ് വിജയമാണ് ജെഎൻയുവിലുണ്ടായതെന്ന് ജെഎൻയു വിജയം നേടിയ ഇടത് സഖ്യത്തിന്റ പ്രതിനിധിയും യൂണിയന്‍ പ്രസിഡന്റുമായ അദിതി മിശ്ര മീഡിയവണിനോട് പറഞ്ഞു. ജാതീയതയ്ക്കും അക്രമത്തിനും എതിരെയാണ് ഈ വിജയമെന്നും അദിതി മിശ്ര പ്രതികരിച്ചു.

ജെഎൻയുവിലെ വിദ്യാർത്ഥികളുടെ വിജയമാണിത്. വിദ്യാർത്ഥികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കും. എബിവിപിയുടെ സീറ്റ് തിരിച്ച് പിടിക്കാനായതിൽ വലിയ ആശ്വാസവും അദിതി പങ്കുവെച്ചു. കേന്ദ്ര - സംസ്ഥാന ഭരണവും അഡ്മിനിസ്ട്രേഷൻ ഭരണവും ഉണ്ടായിട്ടും ജെൻയുവിന് വേണ്ടി എബിവിപിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അദിതി മിശ്ര കുറ്റപ്പെടുത്തി.

TAGS :

Next Story