Quantcast

കമ്പ്യൂട്ടർ സയൻസിൽ ബിരുദം, ഇംഗ്ലീഷില്‍ പുലിയാണ്; അത്ഭുതമായി തെരുവ് ജീവിതം നയിക്കുന്ന സ്വാതി

ബനാറസിലെ കോളജ് വിദ്യാർത്ഥി അവനീഷ് പകർത്തിയ വിഡിയോയിലൂടെയാണ് ഈ യുവതിയുടെ കഥ പുറംലോകം അറിയുന്നത്

MediaOne Logo

Web Desk

  • Published:

    22 Nov 2021 3:23 AM GMT

കമ്പ്യൂട്ടർ സയൻസിൽ ബിരുദം, ഇംഗ്ലീഷില്‍ പുലിയാണ്; അത്ഭുതമായി തെരുവ് ജീവിതം നയിക്കുന്ന സ്വാതി
X

നിറവും വേഷവും കണ്ട് ആരെയും അളക്കരുതെന്ന് പല സംഭവങ്ങളിലൂടെയും സമൂഹം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. വരാണസിയിലെ അസി ഘട്ടിലെ തെരുവില്‍ അലഞ്ഞുനടക്കുന്ന സ്വാതി എന്ന യുവതിയുടെ ജീവിതവും ഇതിനുദാഹരണമാണ്. ഇംഗ്ലീഷും ഹിന്ദിയും വെള്ളം പോലെ സംസാരിക്കുന്ന സ്വാതി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. ബനാറസിലെ കോളജ് വിദ്യാർത്ഥി അവനീഷ് പകർത്തിയ വിഡിയോയിലൂടെയാണ് ഈ യുവതിയുടെ കഥ പുറംലോകം അറിയുന്നത്.

ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന സ്വാതി ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ജീവിതം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നതിനിടയിലാണ് ആദ്യകുഞ്ഞിന് ജന്‍മം നല്‍കുന്നത്. പ്രസവത്തോടെ സ്വാതിയുടെ ശരീരത്തിന്‍റെ ഒരു വശം തളര്‍ന്നുപോയി. കുടുംബം നോക്കാനോ ജോലിക്കു പോകാനോ സാധിക്കാതെയായി. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സ്വാതി ഒടുവില്‍ എത്തിച്ചേര്‍ന്നത് വരാണസിയിലായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി തെരുവിലാണ് സ്വാതി താമസിക്കുന്നത്. വഴിയാത്രക്കാര്‍ നല്‍കുന്ന നാണയത്തുട്ടുകളിലൂടെയും ഭക്ഷണത്തിലൂടെയുമാണ് സ്വാതിയുടെ ജീവിതം മുന്നോട്ടുപോകുന്നത്. സ്വാതിയുടെ രൂപവും വേഷവും കാണുമ്പോള്‍ പലരും അവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ പഴയപോലെ സ്വസ്ഥമായ ഒരു ജീവിതം നയിക്കാനാണ് സ്വാതിയുടെ ആഗ്രഹം.

തനിക്ക് എന്തെങ്കിലും ഒരു ജോലി നല്‍കണമെന്ന് വീഡിയോയിലൂടെ സ്വാതി അഭ്യര്‍ഥിക്കുന്നുണ്ട്. വീഡിയോ റെക്കോഡ് ചെയ്യുന്നയാളും സ്വാതിയുടെ വിഭ്യാഭ്യാസ യോഗ്യത ഉയര്‍ത്തിക്കാട്ടി ജോലിക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.


TAGS :

Next Story