Quantcast

'അഞ്ച് ലക്ഷവും ബുള്ളറ്റും നൽകണം' ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മേൽക്കൂരയിൽ നിന്ന് ചാടി

വിവാഹത്തിന് ശേഷം ഏകദേശം 10 ലക്ഷം രൂപ വരന്റെ കുടുംബത്തിന് നൽകിയിരുന്നെങ്കിലും ഭർതൃവീട്ടുകാർ സ്ത്രീധനത്തിൽ തൃപ്തരായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    4 Sept 2025 3:09 PM IST

അഞ്ച് ലക്ഷവും ബുള്ളറ്റും നൽകണം ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മേൽക്കൂരയിൽ നിന്ന് ചാടി
X

അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ഇരുനില വീടിന്റെ ടെറസിൽ നിന്ന് ചാടിയ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പലതവണ സ്ത്രീയെ ചാടാൻ പ്രേരിപ്പിക്കുന്നതും ഒടുവിൽ ചാടുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യം ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയിൽ കാണാം. നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു.

ആറ് വർഷം മുമ്പാണ് അർച്ചന എന്ന യുവതി സോനുവിനെ വിവാഹം കഴിച്ചത്. ഇവർക്ക് നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. വിവാഹത്തിന് ശേഷം ഏകദേശം 10 ലക്ഷം രൂപ വരന്റെ കുടുംബത്തിന് നൽകിയിരുന്നെങ്കിലും അർച്ചനയുടെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിൽ തൃപ്തരായിരുന്നില്ല. അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഒരു റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ സമ്മാനമായി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിൽ അർച്ചന മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അർച്ചനയുടെ കുടുംബം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

സോനുവിന്റെ സഹോദരൻ പ്രമോദ് അർച്ചനയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അർച്ചനയുടെ സഹോദരൻ അങ്കിത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സോനുവിനോടും അമ്മ നെഹ്‌നി ദേവിയോടും അർച്ചന പരാതിപ്പെട്ടപ്പോൾ അതിനെക്കുറിച്ച് പുറത്തു പറയരുതെന്ന് അവർ പറഞ്ഞു. ഗോണ്ട മേഖലയിലെ ഡകൗലി ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



TAGS :

Next Story