Quantcast

പുരുഷ സുഹൃത്തിന്‍റെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

ബുധനാഴ്ചയാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    25 March 2023 10:40 AM IST

UP police
X

പ്രതീകാത്മക ചിത്രം

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പ്രാദേശിക കൗൺസിലറായ കാമുകന്‍റെ സഹായത്തോടെ യുവതി 10 വയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തി. ബുധനാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം മൃതദേഹം കനാലില്‍ തള്ളിയെന്നും പൊലീസ് പറഞ്ഞു.

അയല്‍ക്കാരായ ചില സ്ത്രീകള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. ഇരട്ടക്കൊലപാതകത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. "മാർച്ച് 22ന് യുവതിയും കാമുകനായ സൗദും ചേര്‍ന്ന് 10 വയസുള്ള ആൺകുട്ടിയെയും ആറുവയസുകാരിയായ പെൺകുട്ടിയെയും കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കനാലിലേക്ക് എറിഞ്ഞു.'' പൊലീസ് സൂപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു.

മൂന്ന് സ്ത്രീകളും മൂന്നു പുരുഷന്‍മാരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പെൺകുട്ടി സ്വന്തം വീട്ടിലും ആൺകുട്ടി അയൽവാസിയുടെ വീട്ടിലുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story