Quantcast

കിടപ്പുരോഗിയായ ഭർത്താവിന്റെ മുന്നിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ശേഷം കവർച്ച

രംഗനാഥിൻ്റെ ഭാര്യ ശോഭയാണ് മരിച്ചത്

MediaOne Logo
കിടപ്പുരോഗിയായ ഭർത്താവിന്റെ മുന്നിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ശേഷം കവർച്ച
X

ബെംഗളൂരു: ബെംഗളൂരുവിലെ പീറ്റ് ബീഡിയിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം സ്വർണം കവർന്നു. കിടപ്പുരോഗിയായ ഭർത്താവിന്റെ മുന്നിൽ വെച്ചാണ് ഞെട്ടിക്കുന്ന കൊലപാതകം.

60 വയസുകാരിയായ ശോഭയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് രംഗനാഥ് മസ്തിഷ്കാഘാതത്തെ തുടർന്ന് 12 വർഷമായി കിടപ്പിലാണ്. പ്രതി പൊലീസ് പിടിയിലായി. പ്രദേശത്ത് മൊത്തവ്യാപാര കട നടത്തുന്ന ശിവകുമാറാണ് കൃത്യം നടത്തിയത്. രംഗനാഥിൻ്റെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിസ്റ്റ് വീട്ടിലെത്തിയപ്പോളാണ് ഭർത്താവിന്റെ അരികിൽ സ്ത്രീ മരിച്ചുകിടക്കുന്നത് കണ്ടത്.

ശിവകുമാറിന് നേരിട്ട സാമ്പത്തിക നഷ്ടമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണത്തിനായി ശിവകുമാർ വീട്ടിൽ കയറിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സ്ത്രീയുടെ കഴുത്ത് അറുത്ത ശേഷം ധരിച്ചിരുന്ന സ്വർണമാല, വളകൾ, മറ്റ് സ്വർണാഭരണങ്ങൾ എന്നിവ തട്ടിയെടുക്കുകയായിരുന്നു.

ഏകദേശം 450 ഗ്രാം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് കണക്കാക്കുന്നു. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സ്കൂട്ടിയുടെ നമ്പർ പ്ലേറ്റ് വഴി പൊലീസ് ശിവകുമാറിന്റെ വാഹനം കണ്ടെത്തുകയായിരുന്നു. ഇയാൾ ഉപയോ​ഗിച്ച സ്കൂട്ടർ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, മൊബൈൽ ഫോൺ എന്നിവ പൊലീസ് പിടിച്ചെടുത്തു.

TAGS :

Next Story