തർക്കത്തിനിടെ തീകൊളുത്തി ജീവനൊടുക്കി യുവതി; രക്ഷിക്കുന്നതിനുപകരം വീഡിയോയെടുത്ത് സൂക്ഷിച്ച ഭർത്താവ് അറസ്റ്റിൽ
ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു

- Published:
16 Jan 2026 10:39 PM IST

സൂറത്ത്: സൂറത്തിൽ തർക്കത്തെ തുടർന്ന് 31 വയസായ യുവതി ജീവനൊടുക്കിയ വീഡിയോ പകർത്തിയ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ രക്ഷിക്കുന്നതിനുപകരം ആത്മഹത്യ പകർത്തിയതിന് 33 കാരനായ രഞ്ജിത് സാഹയെക്കെതിരെ, ആത്മഹത്യാ പ്രേരണ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിമാദേവി എന്ന യുവതിയാണ് മരിച്ചത്.
ജനുവരി 14 ന് ഇച്ചാപൂർ പൊലീസാണ് സാഹയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 85, 108 (ആത്മഹത്യ പ്രേരണ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 4 ന് സ്ത്രീ സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. എന്നാൽ, മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന് സംശയിച്ച സഹോദരൻ പൊലീസിനെ അറിയിച്ചു. ഭാര്യയെ രക്ഷിക്കുന്നതിനുപകരം അയാൾ മരിക്കുന്നത് റെക്കോർഡ് ചെയ്യുന്ന ഒരു ക്ലിപ്പ് അയാളുടെ മൊബൈൽ ഫോണിൽ നിന്ന് ഞങ്ങൾ കണ്ടെത്തി.
ബീഹാർ സ്വദേശികളായ ദമ്പതികൾ തമ്മിൽ കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ തർക്കത്തെ തുടർന്ന് ഉണ്ടായ വഴക്കാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. വഴക്കിനിടെ സാഹ ഭാര്യയോട് എണ്ണ ഒഴിച്ച് തീകൊളുത്താൻ പറഞ്ഞതായി പറയുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ സ്വന്തം ദേഹത്ത് ഒഴിച്ച് തീകൊളുത്തി. തന്റെ നിരപരാധിത്വം തെളിയിക്കാനും ഭാര്യയുടെ മരണത്തിൽ കുറ്റക്കാരനാകാതിരിക്കാനും സംഭവം തന്റെ ഫോണിൽ പകർത്തിയതായി അവർ പറഞ്ഞു.
ഇയാൾ ഗാരേജിൽ ജോലി ചെയ്യുകയാണ്. തറ വൃത്തിയാക്കുന്നതിനായി ഫിനൈലിൽ കലർത്താൻ കൊണ്ടുവന്ന എണ്ണ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയെ ജനുവരി 4 ന് പ്രതിമാദേവിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജനുവരി 11 ന് മരിച്ചു.
ബീഹാർ സ്വദേശികളായ സാഹയും പ്രതിമാദേവിയും പ്രണയത്തിലാവുകയും വീട്ടുകാർ അറിയാതെ കല്യാണം കഴിക്കുകയുമായിരുന്നു. മൂന്ന് വർഷം മുമ്പ് അവർ രണ്ട് ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം സൂറത്തിൽ സ്ഥിരതാമസമാക്കി.
Adjust Story Font
16
