മംഗളൂരുവില്‍ യുവതിയുടെ മൃതദേഹം കിണറ്റിൽ; ഭർത്താവിനെ അറസ്റ്റ് ചെയ്തു
ചിക്കമംഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലാണ് സംഭവം.

Photo- mediaonenews
മംഗളൂരു: മംഗളൂരുവില്‍ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിലാണ് സംഭവം. ഭാരതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഭര്‍ത്താവ് വിജയ്‌യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന് പുറമെ ഇവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ മാതാപിതാക്കളുടെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
മരിച്ച ഭാരതിയെ (28) ഒന്നര മാസം മുമ്പ് കാണാതായതായി ഭര്‍ത്താവും ഇവരുടെ പിതാവും മാതാവും കടൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിജയും ഭാരതിയും തമ്മിലുണ്ടായ തർക്കത്തിനിടെ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൃഷിയിടത്തിലെ ഉപയോഗിക്കാത്ത കുഴൽകിണറിൽ മൃതദേഹം താഴ്ത്തുകയായിരുന്നു. അന്വേഷണത്തിനിടെ വിജയ്‌യുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലേക്ക് എത്തിയത്.
Adjust Story Font
16

