Quantcast

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതിക്ക് പീഡനം

ഡൽഹിയിലെ പ്രശസ്തമായ ശാസ്ത്രി പാർക്കിന് സമീപത്ത് വച്ചാണ് പീഡനം നടന്നത്.

MediaOne Logo

Web Desk

  • Published:

    19 Aug 2021 12:09 PM IST

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതിക്ക് പീഡനം
X

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി പീഡനത്തിരയായി. ഡൽഹി ശാസ്ത്രി പാർക്കിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ പ്രശസ്തമായ ശാസ്ത്രി പാർക്കിന് സമീപത്ത് വച്ചാണ് പീഡനം നടന്നത്.

യുവതി തന്നെ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെ നംഗലിൽ ആറു വയസുകാരി പീഡനത്തിന് ഇരയായിരുന്നതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ വീണ്ടും സ്ത്രീപീഡനങ്ങൾ തുടർക്കഥയാകുന്നത് കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നിർഭയ കേസിന് ശേഷം കോടതിയിൽ നിന്ന് കടുത്ത നിർദേശങ്ങൾ നിലനിൽ്‌ക്കെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും അരങ്ങേറുന്നത്.

TAGS :

Next Story