‘അർഹമായത് നൽകാൻ സർക്കാർ വിസമ്മതിക്കുന്നത് ലജ്ജാകരം’; ഹരിയാനയിലെ ആശമാരുടെ സമരത്തെ പിന്തുണച്ച് യെച്ചൂരിയുടെ പഴയ പോസ്റ്റ്
സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ച് 2017ൽ ആയിരക്കണക്കിന് ആശാ പ്രവർത്തകരും ഉച്ചഭക്ഷണ തൊഴിലാളികളും ഹരിയാന നിയമസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു

ന്യൂഡൽഹി: 2017ൽ ഹരിയാനയിൽ ആശാ പ്രവർത്തകരും ഉച്ചഭക്ഷണ തൊഴിലാളികളും നടത്തിയ സമരത്തെ പിന്തുണച്ചുകൊണ്ടുള്ള സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പോസ്റ്റ് ചർച്ചയാകുന്നു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് കാണിച്ച് 2017 ഫെബ്രുവരി 28ന് ആയിരക്കണക്കിന് ആശാ പ്രവർത്തകരും ഉച്ചഭക്ഷണ തൊഴിലാളികളും ഹരിയാന നിയമസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു.
ഇതുസംബന്ധിച്ച് സിപിഎമ്മിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന പോസ്റ്റ് പങ്കുവെക്കുകയായിരുന്നു യെച്ചൂരി. ‘ഈ തൊഴിലാളികൾ ഇന്ത്യയുടെ ഭാവി ഉയർത്തുന്നു. അവർക്ക് അർഹമായത് നൽകാൻ സർക്കാൻ വിസമ്മതിക്കുന്നത് ലജ്ജാകരമാണ്’ -പോസ്റ്റ് പങ്കിട്ടുകൊണ്ട് സീതാറാം യെച്ചൂരി കുറിച്ചു.
ഓണറേറിയം വർധന, മറ്റു ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് കേരളത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈസാഹചര്യത്തിലാണ് യെച്ചൂരിയുടെ പോസ്റ്റ് വീണ്ടും ചർച്ചയാകുന്നത്.
Adjust Story Font
16

