Quantcast

ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-29 04:45:50.0

Published:

29 April 2024 10:11 AM IST

Young Girl Dies Of Heart Attack
X

മീററ്റ്: ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി അടുത്തു നിന്ന മറ്റൊരു കുട്ടിയുടെ കയ്യില്‍ പിടിക്കുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. സംഭവം കുടുംബത്തില്‍ വലിയ ഞെട്ടലുണ്ടാക്കുകയും വിവാഹം മാറ്റിവയ്ക്കുകയും ചെയ്തു.

ഈയിടെയായി സ്കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ ഹൃദയാഘാതം മൂലം മരിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുപിയിലെ അംരോഹ ജില്ലയിൽ 16 വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ വീഡിയോയ കാണുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ജനുവരിയില്‍ മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്ഖേഡയിലാണ് ദാരുണ സംഭവം. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.

TAGS :

Next Story