Quantcast

വിവാഹം നിശ്ചയിച്ചിട്ടും പ്രതിശ്രുത വധു മിണ്ടിയില്ല; ജീവനൊടുക്കി യുവാവ്

പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-03 07:51:06.0

Published:

3 March 2024 12:47 PM IST

Sameer Rathoda
X

ഗുജറാത്ത്: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീര്‍ റാത്തോടയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് . വഡോദരയിലെ നന്ദേശരിയിലാണ് സംഭവം.

സംഭവത്തില്‍ വഡോദരയിലെ ജവഹര്‍ നഗര്‍ പൊലീസ് കേസെടുത്തു. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് കണ്ടെത്തി.

23 കാരനായ സമീര്‍ വഡോദരയിലെ കോയാലി ഗ്രാമത്തില്‍ അമ്മാവനോടൊപ്പമാണ് താമസം. ഗേറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നന്ദേസരി ജി.ഐ.ഡി.സിക്ക് സമീപം മൃതദേഹം കണ്ടെത്തി.

പൊലീസ് അന്വേഷണത്തില്‍ മൃതദേഹം സമീറിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ സമീപത്തുനിന്ന് തോക്കും കണ്ടെത്തി. സംഭവത്തില്‍ സമീറിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. സമീറിന്റെ മൊബൈലും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അഞ്ച് ദിവസം മുമ്പാണ് സമീറിന്റെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍, പ്രതിശ്രുത വധു ഇയാളോട് സംസാരിക്കാന്‍ തയാറായിരുന്നില്ല. ഇക്കാര്യം സമീര്‍ സുഹൃത്തിനോട് ചാറ്റില്‍ പറഞ്ഞിരുന്നു.

TAGS :

Next Story