ധർമസ്ഥലയിൽ യുട്യൂബർമാര്‍ക്ക് നേരെ ആക്രമണം; ഒരാളുടെ നില ഗുരുതരം
വിവരം അറിഞ്ഞ് ലോക്കൽ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

മംഗളൂരു: ധർമസ്ഥലയിൽ ബുധനാഴ്ച നാല് യുട്യൂബർമാരെ അജ്ഞാതർ ആക്രമിച്ചതായി പരാതി. അജയ് അഞ്ചൻ, അഭിഷേക്, വിജയ്, മറ്റൊരാൾ എന്നിവരാണ് അക്രമത്തിന് ഇരയായത്. വിവരം അറിഞ്ഞ് ലോക്കൽ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു .
ബുധനാഴ്ച വൈകിട്ട് ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയ്ക്ക് സമീപം ഒരാളുമായി അഭിമുഖം നടത്തുന്നതിനിടെ, ഒരു ക്യാമറാമാൻ ഉൾപ്പെടെ മൂന്ന് യുട്യൂബ് ചാനലുകളെ പ്രതിനിധീകരിക്കുന്ന നാല് പേരെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു. കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ യൂട്യൂബർമാരെ ഉജിരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുണിന്‍റെ നിർദേശപ്രകാരം സ്ഥലത്ത് പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

