ഇന്‍സ്റ്റഗ്രാം ഉപയോക്താവാകാന്‍ 13 വയസ്സ് പ്രായപരിധി
18 വയസില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്ക് മുതിര്‍ന്നവര്‍ അനുചിതമായ സന്ദേശങ്ങളയക്കുന്നത് തടയും.

കുട്ടികള്‍ അക്കൗണ്ട് തുടങ്ങുന്നത് നിയന്ത്രിക്കാനും കൗമാരക്കാരായ ഉപയോക്താക്കളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് മുതിര്‍ന്നവരെ തടയാനും പുത്തന്‍ സാങ്കേതിക വിദ്യയുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം ഉപയോക്താവാകുന്നതിന് 13 വയസ്സ് പ്രായപരിധി നിശ്ചിയിക്കാനാണ് നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഉപയോക്താവിന്‍റെ പ്രായം നിര്‍ണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോള്‍ ചിലര്‍ പ്രായം തെറ്റായി രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ പ്രായം പരിശോധിക്കുന്നത് വളരെ സങ്കീര്‍ണ്ണമാണ്. ഈ വെല്ലുവിളി മറികടക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാം വഴി മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ അനുചിതമായ സമ്പര്‍ക്കമുണ്ടാകുന്നത് ആശങ്കയാണ്. അതിനാല്‍ 18 വയസില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്ക് മുതിര്‍ന്നവരുടെ അക്കൗണ്ടുകളില്‍ നിന്ന് അനുചിതമായ സന്ദേശങ്ങളയക്കുന്നത് തടയാനും ഇന്‍സ്റ്റഗ്രാം പുത്തന്‍ ഫീച്ചറുകള്‍ ആവിഷ്കരിക്കും. സംശയാസ്പദമായ അക്കൗണ്ടുകളെക്കുറിച്ച് കൗമാരക്കാരെ അറിയിക്കാന്‍ സ്വകാര്യ സന്ദേശങ്ങളയക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Adjust Story Font
16

