Quantcast

നയതന്ത്രം ശരിയാക്കാന്‍ തുര്‍ക്കിയും ഇസ്രയേലും

MediaOne Logo

Alwyn K Jose

  • Published:

    3 Nov 2017 5:17 PM IST

നയതന്ത്രം ശരിയാക്കാന്‍ തുര്‍ക്കിയും ഇസ്രയേലും
X

നയതന്ത്രം ശരിയാക്കാന്‍ തുര്‍ക്കിയും ഇസ്രയേലും

തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കാന്‍ ധാരണ. ഇരു രാജ്യങ്ങളും തമ്മില്‍ ആറ് വര്‍ഷമായി തുടരുന്ന പ്രശ്നങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്.

തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കാന്‍ ധാരണ. ഇരു രാജ്യങ്ങളും തമ്മില്‍ ആറ് വര്‍ഷമായി തുടരുന്ന പ്രശ്നങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്.

2010 ല്‍ ഫലസ്തീനിലേക്ക് സഹായവുമായി പോയ തുര്‍ക്കി കപ്പല്‍ ഇസ്രയേല്‍ തകര്‍ത്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ആക്രമണത്തില്‍ 10 തുര്‍ക്കി പൌരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതോടെ വഷളായി. നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ മാസങ്ങളായി ഇരുരാജ്യങ്ങളും നടത്തിയ ശ്രമമാണ് ഇപ്പോള്‍ ഫലംകണ്ടിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു റോമിലേക്ക് യാത്രചെയ്ത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തുര്‍ക്കി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 2013ല്‍ ഇരു രാജ്യങ്ങളുടെ തലവന്മാര്‍ ഫോണ്‍വഴി സംസാരിച്ചതിന്റെ ഫമായി ടൂറിസം, വ്യാപാരം എന്നീമേഖലകളില്‍ ചെറിയ ചില മുന്നേറ്റങ്ങള്‍ നടന്നിരുന്നു. ചൊവ്വാഴ്ച ഇരു രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികള്‍ നയതന്ത്രകരാറില്‍ ഒപ്പുവെക്കും. ഗസ്സ മുനമ്പിലെ ഇസ്രയേല്‍ ഉപരോധം പിന്‍വലിക്കണമെന്ന തുര്‍ക്കിയുടെ ആവശ്യത്തെക്കുറിച്ച് നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story