Quantcast

35 കുഞ്ഞുങ്ങളുടെ പിതാവായ പാകിസ്താന്‍കാരന്‍, ലക്ഷ്യം 100 കുട്ടികള്‍

MediaOne Logo

admin

• Published:

21 May 2018 3:30 AM GMT

പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ജാന്‍ മുഹമ്മദും മൂന്നു ഭാര്യമാരും 35 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്.

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനങ്ങളാണ്, അതുകൊണ്ട് തന്നെ ആ വരദാനങ്ങളെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് പാകിസ്താന്‍കാരനായ ജാന്‍ മുഹമ്മദ് എന്ന ഡോക്ടറുടെ രീതി. ഇപ്പോള്‍ 35 കുഞ്ഞുങ്ങളുടെ പിതാവ് കൂടിയായ ഈ നാല്‍പത്തിമൂന്നുകാരന്റെ ലക്ഷ്യം തന്നെ നൂറ് കുട്ടികളാണ്.

പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ജാന്‍ മുഹമ്മദും മൂന്നു ഭാര്യമാരും 35 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. 21 പെണ്‍കുട്ടികളും 14 ആണ്‍കുട്ടികളുമാണ് ജാനിനുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ജാനിന്റെ രണ്ടാമത്തെ ഭാര്യ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. 35 കുട്ടികളുടെ പിതാവായതില്‍ സന്തോഷമുണ്ടെന്ന് ജാന്‍ പറഞ്ഞു. നൂറ് കുട്ടികള്‍ എന്ന ലക്ഷ്യത്തിനായി സാധ്യമെങ്കില്‍ താന്‍ നാലാമതും വിവാഹം കഴിക്കുമെന്ന് ജാന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

കുടുംബച്ചെലവിനായി ജാന്‍ ഒരു മാസം ഒരു ലക്ഷത്തോളം രൂപ ചെലവഴിക്കുന്നുണ്ട്. ഇക്കാലമത്രയും ഇതിനൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. ഞാനൊരു ഡോക്ടറാണ്, ഒപ്പം ചെറിയൊരു ബിസിനസുമുണ്ട്, അതുകൊണ്ടാണ് നിത്യച്ചെലവ് ഒരു പ്രശ്നമാകാത്തതെന്ന് ജാന്‍ പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും ജാന്‍ ശ്രദ്ധിക്കാറുണ്ട്. ഇക്കാലത്ത് നല്ല വിദ്യാഭ്യാസമുണ്ടെങ്കില്‍ മാത്രമേ ജീവിതം മുന്നോട്ടു പോകൂ, അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാറുണ്ടെന്ന് ജാന്‍ പറഞ്ഞു. ജാനിനെയും കുടുംബത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ ചാനലുകളില്‍ വന്നതോടെ പ്രശസ്തരായിരിക്കുകയാണ് ഇവര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ വൈറലാവുകയും ചെയ്തു.

Resident of Quetta, Jan Mohammad, has fathered 33 children fro...
Resident of Quetta, Jan Mohammad, has fathered 33 children from three wives
Posted by dawn.com on Monday, March 7, 2016

TAGS :

Next Story