വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ 17കാരി അമ്മയെ കുത്തി പരിക്കേൽപ്പിച്ചു
കഴുത്തിന് കുത്തേറ്റ ഷാനി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

Crime | Photo | Special Arrangement
ആലപ്പുഴ: ആലപ്പുഴ വാടയ്ക്കലിൽ 17കാരി അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം. മഹിള കോൺഗ്രസ് നേതാവ് ഷാനിക്കാണ് കുത്തേറ്റത്.
വീടിന്റെ തറയിലുള്ള നായയുടെ മൂത്രം കഴുകിക്കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തർക്കം. വാടയ്ക്കൽ ഷൺമുഖ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് കുത്തേറ്റ ഷാനി ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story
Adjust Story Font
16

