Quantcast

കോണ്‍ഗ്രസുമായി സഹകരണം: സിപിഎമ്മില്‍ ഭിന്നത തുടരുന്നു

MediaOne Logo
കോണ്‍ഗ്രസുമായി സഹകരണം: സിപിഎമ്മില്‍ ഭിന്നത തുടരുന്നു
X

കോണ്‍ഗ്രസുമായി സഹകരണം: സിപിഎമ്മില്‍ ഭിന്നത തുടരുന്നു

സമവായത്തിനുള്ള അവൈലബിള്‍ പിബിയുടെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഇരു രേഖകളും കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത തുടരുന്നു. സമവായത്തിനുള്ള അവൈലബിള്‍ പിബിയുടെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഇരു രേഖകളും കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. വെള്ളിയാഴ്ച്ച മുതല്‍ കൊല്‍ക്കത്തയിലാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്.

കഴിഞ്ഞ രണ്ട് പിബി യോഗങ്ങളിലും ഒരു കേന്ദ്രകമ്മിറ്റി യോഗത്തിലും വിശദമായി ചര്‍ച്ച നടത്തിയിട്ടും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ സിപിഎം നേതൃത്വത്തിനായിരുന്നില്ല. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതോടെ അടുത്ത യോഗത്തിന് മുന്നോടിയായി സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റി പിബിയെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സമവായശ്രമവും ഫലം കണ്ടില്ല. ഇതോടെയാണ് പിബിയില്‍ ഭൂരിപക്ഷം ലഭിച്ച പ്രകാശ് കാരാട്ടിന്‍റെ സഹകരണം പാടില്ലെന്ന രേഖയും സഹകരണമാകാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ രേഖയും കേന്ദ്രകമ്മിറ്റിക്ക് മുന്‍പാകെ വീണ്ടും വെക്കാന്‍ തീരുമാനിച്ചത്.

ബംഗാള്‍ ഘടകം യെച്ചൂരിയുടെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുമ്പോള്‍ കേരള ഘടകം കാരാട്ടിനൊപ്പമാണ്. ഇരു രേഖകളും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു. വെള്ളിയാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ഇരു രേഖകളും വിശദമായി വീണ്ടും ചര്‍ച്ച ചെയ്യും. പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന അവസാനത്തെ കേന്ദ്രകമ്മിറ്റി യോഗമാണെന്നതിനാല്‍ തന്നെ കൊല്‍ക്കത്തയിലെ യോഗം നിര്‍ണായകമാണ്.

TAGS :

Next Story