Quantcast

പെരിന്തൽമണ്ണ സംഘർഷം: പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

MediaOne Logo

Muhsina

  • Published:

    2 Jun 2018 11:35 AM GMT

പെരിന്തൽമണ്ണ സംഘർഷം: പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
X

പെരിന്തൽമണ്ണ സംഘർഷം: പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

എന്നാൽ അക്രമത്തിന് തുടക്കമിട്ടത് യൂത്ത് ലീഗാണെന്നും പോലീസിനെതിരായ ആരോപണം ദുരുദ്ദേശപരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പെരിന്തൽമണ്ണയിൽ സിപിഎമ്മും പോലീസും അക്രമം നടത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. മലപ്പുറത്തെ കണ്ണൂരാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പെരിന്തൽമണ്ണയിൽ അക്രമങ്ങൾക്ക് തുടക്കമിട്ടത് യൂത്ത് ലീഗാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പെരിന്തൽമണ്ണയിൽ മുസ്ലീംലീഗ് ഓഫീസ് ആടിച്ചുതകർത്ത സംഭവം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.പോലീസ് അക്രമികൾക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ അക്രമത്തിന് തുടക്കമിട്ടത് യൂത്ത് ലീഗാണെന്നും പോലീസിനെതിരായ ആരോപണം ദുരുദ്ദേശപരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ലീഗ് ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

TAGS :

Next Story