Quantcast

മലപ്പുറത്ത് നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം കൂട്ടിലങ്ങാടിയില്‍ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചേരൂര്‍ സ്വദേശി നബീലയുടെ കുഞ്ഞാണ് മരിച്ചത്. നബീലയുടെ സഹോദരന്‍ ശിഹാബിനെ പൊലീസ് അറസ്റ്റു ചെയ്തു.

MediaOne Logo

Web Desk

  • Published:

    3 Sept 2018 1:18 PM IST

മലപ്പുറത്ത് നവജാതശിശുവിനെ കഴുത്തറുത്ത്  കൊലപ്പെടുത്തി
X

മലപ്പുറം കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു. മാതാവ് നബീലയുടെ പിന്തുണയോടെ സഹോദരനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൂട്ടിലങ്ങാടി പാറടിയിലാണ് സംഭവം. ഇന്നലെ അഞ്ചുമണിയോടെയാണ് ചെലൂർ സ്വദേശിനി നബീല ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് നബീലയും സഹോദരൻ ഷിഹാബും കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രാത്രിയിലായിരുന്നു കൊലപാതകം.

വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് അയൽക്കാർ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തലയുംഉടലും വേർപെട്ട നിലയിലായിരുന്നു ഒരു ദിവസം പോലും പ്രായമെത്താത്ത കുഞ്ഞിൻറെ മൃതദേഹം. തുടർന്ന് നബീലയെയും സഹോദരെനെയും പൊലീസ് പിടികൂടി. പ്രസവശേഷമുള്ള അമിതരക്തസ്രാവത്തെതുടർന്ന് നബീലയെ ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവുമായി അകന്ന് കഴിയുന്ന സഹോദരി പ്രസവിച്ചപ്പോൾ കുടുംബത്തിനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാൻ കൊല നടത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഷിഹാബ് സമ്മതിച്ചു.

TAGS :

Next Story