Quantcast

ചുമതല കൈമാറാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പോയതിനെതിരെ പ്രതിപക്ഷം

MediaOne Logo

Web Desk

  • Published:

    3 Sept 2018 6:12 PM IST

ചുമതല കൈമാറാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പോയതിനെതിരെ പ്രതിപക്ഷം
X

ചുമതല കൈമാറാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പോയതിനെതിരെ പ്രതിപക്ഷം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. വിഷയം ഉയര്‍ത്തികൊണ്ടുവരാനാണ് യുഡിഎഫിന്റെ തീരുമാനം.

മൂന്നാഴ്ചത്തേക്ക് കേരളം നാഥനില്ലാ കളരിയായന്ന വാദമാണ് കോണ്‍ഗ്രസിന്റേത്. ഇ.കെ നായനാരും ഉമ്മന്‍ചാണ്ടിയും വിദേശത്തേക്ക് പോയ സന്ദര്‍ഭങ്ങളില്‍ പകരം ചുമത മറ്റൊരാള്‍ക്ക് നല്‍കിയിരുന്നുവെന്ന കാര്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലന്ന നിലപാടിലാണ് ലീഗ് നേത്യത്വം. ആ സമയത്ത് ചുമതല നല്‍കാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് പ്രശ്നങ്ങള്‍ കൂടുതല്‍ വശളാക്കുമെന്ന് ലീഗ് പ്രവര്‍ത്തക സമിതി വിലയിരുത്തി. മറ്റൊരു സഹപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ ചുമതല കൊടുക്കുന്നതില്‍ എന്താണ് തടസ്സമെന്നാണ് ബിജെപിയുടെ ചോദ്യം. സ്ഥലത്തില്ലങ്കിലും മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നതാണ് സിപിഎം ഇതിനെല്ലാം നൽകുന്ന വിശദീകരണം.

TAGS :

Next Story