Quantcast

ദീപാ നിശാന്ത് വിധികര്‍ത്താവായതിനെതിരെ പ്രതിഷേധം: ഉപന്യാസമത്സരത്തില്‍ വീണ്ടും മൂല്യനിര്‍ണയം

കവിത മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ട ദീപ നിശാന്തിനെ ഉപന്യാസ മത്സരത്തില്‍ വിധികര്‍ത്താവാക്കിയതില്‍ യുവജന സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    8 Dec 2018 6:03 PM IST

ദീപാ നിശാന്ത് വിധികര്‍ത്താവായതിനെതിരെ പ്രതിഷേധം: ഉപന്യാസമത്സരത്തില്‍ വീണ്ടും മൂല്യനിര്‍ണയം
X

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരത്തില്‍ പുനര്‍മൂല്യനിര്‍ണയം. 13 അംഗ ഉന്നതാധികാര സമിതിയാകും പുനര്‍മൂല്യനിര്‍ണയം നടത്തുക. കെ.എസ്‌.യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കവിത മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ട ദീപ നിശാന്തിനെ ഉപന്യാസ മത്സരത്തില്‍ വിധികര്‍ത്താവാക്കിയതില്‍ യുവജന സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായെത്തിയിരുന്നു.

ദീപ നിശാന്താണ് വിധികർത്താവെന്ന വിവരം പുറത്തുവന്നപ്പോഴാണ് വിധികർത്താവിനെ ചൊല്ലി വിവാദം ഉയർന്നത്. പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് മൂല്യനിർണ്ണയ വേദി ലജ്നത്തുൽ മുഹമ്മദീയ സ്കൂളിൽ നിന്ന് സമീപത്തെ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കോളജ് അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ ക്ഷണിച്ചതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. ജഡ്ജസിന്റെ പാനലിൽ നിന്ന് ദീപ നിശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്നായിരുന്നു ഡി.ഡി.ഇ ധന്യ എസ് കുമാർ പറഞ്ഞു.

എ.ബിവി.പി, കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് സംഘടനകള്‍ മൂല്യ നിർണ്ണയ വേദിക്ക്‌ പുറത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. മൂല്യനിർണ്ണയത്തിൽ നിന്നും ദീപ നിശാന്തിനെ മാറ്റി നിർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ये भी पà¥�ें- വിധികര്‍ത്താവായി വന്നത് ദീപ നിഷാന്ത്; കലോത്സവ വേദിയില്‍ പ്രതിഷേധം

ये भी पà¥�ें- കവിതാ മോഷണ വിവാദത്തില്‍ ക്ഷമ ചോദിച്ച് ദീപ നിശാന്ത്

ദീപ നിശാന്തിനെ ജഡ്ജിയാക്കിയതിന് പിന്നില്‍ ഒത്തുകളി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും പ്രതികരിച്ചു. കേരളീയര്‍ക്ക് അങ്ങേയറ്റം അപമാനമാണ് ഈ സംഭവത്തിലൂടെയുണ്ടായതെന്നും ഡീന്‍ പറഞ്ഞു.

എന്നാല്‍ കലോത്സവ മാന്വലില്‍ പറഞ്ഞ യോഗ്യയുള്ളതിനാലാണ് ഉപന്യാസ മത്സരത്തില്‍ വിധികര്‍ത്താവായെത്തിയതെന്നായിരുന്നു ദീപ നിശാന്തിന്റെ മറുപടി. പ്രതിഷേധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. കവിത മോഷണ വിവാദത്തില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയെന്നും ദീപ നിശാന്ത് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story