Quantcast

'ഗോസിപ്പ് കഥകളില്‍ അഭിരമിക്കുന്നവർക്ക്​ അതാവാം, പരിഭവമില്ല'; ദേശാഭിമാനി വാര്‍ത്തക്കെതിരെ മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്‍മാന്‍

'മീഡിയവണിൽ തുടക്കം മുതൽ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നു'

MediaOne Logo

Web Desk

  • Published:

    23 March 2021 3:42 PM GMT

ഗോസിപ്പ് കഥകളില്‍ അഭിരമിക്കുന്നവർക്ക്​ അതാവാം, പരിഭവമില്ല; ദേശാഭിമാനി വാര്‍ത്തക്കെതിരെ മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്‍മാന്‍
X

'ജമാഅത്തെ-യുഡിഎഫ്‌ ബന്ധത്തിലെ തർക്കം: ഒ അബ്ദുറഹ്മാനെ മാധ്യമം- മീഡിയാവൺ പത്രാധിപ സ്ഥാനത്തുനിന്ന്‌ മാറ്റി' എന്ന ദേശാഭിമാനി വാര്‍ത്തക്കെതിരെ മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്‍മാന്‍. ജോലി ഭാരം അൽപം കുറക്കണമെന്നും സ്ഥാപനത്തിൽ നിന്ന്​ ഞാൻ ഒഴിഞ്ഞു പോവരുതെന്നും മാധ്യമം മാനേജ്​മെന്‍റിന് തോന്നിയതിന്‍റെ ഫലമാണ് അടുത്ത ഏപ്രിൽ മുതൽ ചീഫ്​ എഡിറ്ററായി തന്നെ നിയമിക്കാനുള്ള തീരുമാനമെന്ന് ഒ. അബ്ദുറഹ്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എക്​സിക്യൂട്ടീവ്​ എഡിറ്റർ പദവി വഹിക്കുന്ന വി.എം. ഇബ്രാഹീമിനെ എഡിറ്ററാക്കാന്‍ തീരുമാനമുണ്ട്​. ഈ തീരുമാനങ്ങളുടെ മുന്നിലും പിന്നിലും മറ്റൊരു പരിഗണനയുമില്ലെന്ന് ഒ അബ്ദുറഹ്‍മാന്‍ പറഞ്ഞു.

ഗോസിപ്പുകളുടെ പ്രളയകാലത്ത്​, അതും ഇലക്​ഷൻ കാലത്ത്​ പ്രചരിക്കുന്ന കഥകളിലൊക്കെ അഭിരമിക്കുന്നവർക്ക്​ അതാവാം. ഒരു പരിഭവവും തനിക്കില്ല. മീഡിയവണിൽ തുടക്കം മുതൽ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നതായും ഒ അബ്ദുറഹ്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

മാധ്യമം പത്രാധിപർ എഴുതുന്നു:

സുഹൃത്തുക്കളെ,

‘മാധ്യമം’ ദിനപത്രം 1987 ജൂൺ ഒന്നിനാണ്​ പ്രസിദ്ധീകരണമാരംഭിച്ചത്​. അതിനും ആറുമാസങ്ങൾക്കെങ്കിലും മുമ്പാണ്​ ഞാൻ ഈ പത്രത്തിന്‍റെ പണിപ്പുരയിൽ ചേരുന്നത്​. പത്രം തുടങ്ങിയതു മുതൽ ഞാൻ അതിന്‍റെ എഡിറ്റർ ഇൻ ചാർജായി. 2003 മുതൽ എഡിറ്ററുമായി. ആ പദവിയിൽ 17 വർഷം പിന്നിട്ടു കഴിഞ്ഞു. പ്രായം 76.

ഇപ്പോൾ മാധ്യമം മാനേജ്​മെൻറിന്​ അഥവാ ഐഡിയൽ പബ്ലിക്കേഷൻസ്​ ട്രസ്​റ്റിന്​ എന്‍റെ ജോലി ഭാരം അൽപം കുറക്കണമെന്നും എന്നാൽ സ്​ഥാപനത്തിൽ നിന്ന്​ ഞാൻ ഒഴിഞ്ഞു പോവരുതെന്നും തോന്നിയതിന്‍റെ ഫലമാണ്​ അടുത്ത ഏപ്രിൽ മുതൽ ചീഫ്​ എഡിറ്ററായി എന്നെ നിയമിക്കാനുള്ള തീരുമാനം. എക്​സിക്യൂട്ടീവ്​ എഡിറ്റർ പദവി വഹിക്കുന്ന വി.എം. ഇബ്രാഹീമിനെ എഡിറ്ററാക്കാനും തീരുമാനമുണ്ട്​. ഈ തീരുമാനങ്ങളുടെ മുന്നിലും പിന്നിലും മറ്റൊരു പരിഗണനയുമില്ല.

ഗോസിപ്പുകളുടെ പ്രളയകാലത്ത്​, അതും ഇലക്​ഷൻ കാലത്ത്​ പ്രചരിക്കുന്ന കഥകളിലൊക്കെ അഭിരമിക്കുന്നവർക്ക്​ അതാവാം. ഒരു പരിഭവവും എനിക്കില്ല. മീഡിയവണിൽ ഞാൻ തുടക്കം മുതൽ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നു. നന്ദി എല്ലാവർക്കും.- ഒ. അബ്​ദുറഹ്​മാൻ

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story