Quantcast

തൃശൂരിൽ പോളിങ് കുറഞ്ഞത് ബിജെപി ശക്തികേന്ദ്രങ്ങളിലെന്ന് സിപിഎമ്മും കോണ്‍ഗ്രസും

കഴിഞ്ഞ തവണത്തെക്കാൾ നാല് ശതമാനത്തിലധികം പോളിങ് തൃശൂരിൽ കുറഞ്ഞു.

MediaOne Logo

Web Desk

  • Published:

    8 April 2021 3:00 AM GMT

തൃശൂരിൽ പോളിങ് കുറഞ്ഞത് ബിജെപി ശക്തികേന്ദ്രങ്ങളിലെന്ന് സിപിഎമ്മും കോണ്‍ഗ്രസും
X

തൃശൂരിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് സിപിഎമ്മും കോൺഗ്രസും. കഴിഞ്ഞ തവണത്തെക്കാൾ നാല് ശതമാനത്തിലധികം പോളിങ് തൃശൂരിൽ കുറഞ്ഞു. ഇത് ആരെ ബാധിക്കുമെന്ന ആശങ്ക അവസാന കണക്കുകൂട്ടലിലും മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു.

ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയ ഗുരുവായൂരിൽ വോട്ടിങ് ശതമാനം 68.46 മാത്രമാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ പുന്നയൂർകുളം, ഏങ്ങണ്ടിയൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ വോട്ട് കുറഞ്ഞു. താമര ചിഹ്നം മാറി പുതിയ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ തങ്ങളുടെ അനുഭാവികൾ എത്തിയില്ലെന്നാണ് ബിജെപി വിലയിരുത്തൽ. തൃശൂരിലും ബിജെപി വോട്ടുകൾ കുറഞ്ഞത് പോളിങ് കുറയാൻ കാരണമായെന്ന് എൽഡിഎഫും യുഡിഎഫും പറയുന്നു.

തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നു. ബൂത്ത് കണക്കുകൾ ലഭിച്ചെങ്കിലും പല മണ്ഡലങ്ങളിലെയും വിജയ സാധ്യത സംബന്ധിച്ച് കൃത്യമായ വിലയിരുത്തലിലെത്താൻ മുന്നണികൾക്ക് സാധിച്ചിട്ടില്ല.

TAGS :

Next Story