Quantcast

തൃശൂര്‍ പൂരം; പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ജില്ലാ ഭരണകൂടം 

ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

MediaOne Logo

Web Desk

  • Published:

    11 April 2021 7:36 AM GMT

തൃശൂര്‍ പൂരം; പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ജില്ലാ ഭരണകൂടം 
X

തൃശൂർ പൂരം നടത്തിപ്പിൽ ആളുകളെ നിയന്ത്രിക്കുന്നതുൾപ്പെടെ മാർഗനിർദേശമിറക്കണമെന്ന് ജില്ലാ കലക്ടർ. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താനാകുമെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വംബോർഡുകള്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂരം നടത്തുന്നത് രോഗം പടരാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൂരം നടത്തിപ്പിന് പ്രത്യേക മാർഗനിർദേശമിറക്കണമെന്ന് ജില്ലാ കലക്ടർ കത്തിലൂടെ ആവശ്യപ്പെട്ടത്.

പൂരം നടത്തുന്നതോടെ കൂടുതൽ പേർക്ക് രോഗം വരുമെന്ന ആരോഗ്യ വകുപ്പിന്‍റെ കണക്ക് മനസിലാകുന്നില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞു. പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പാറമേക്കാവ്- തിരുവമ്പാടി ദേവസ്വംബോർഡുകള്‍ വ്യക്തമാക്കി. പൂരത്തിന്‍റെ മുഖ്യ ആകര്‍ഷണമായ കുടമാറ്റത്തിന്‍റെ സമയം കുറയ്ക്കാന്‍ ഇരു ദേവസ്വങ്ങളും തീരുമാനിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story