Quantcast

മോഷണകുറ്റം ആരോപിച്ച് അയല്‍വാസിയുടെ മര്‍ദനം; കായംകുളത്ത് 50കാരൻ മരിച്ചു

സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    9 Oct 2025 11:40 AM IST

മോഷണകുറ്റം ആരോപിച്ച് അയല്‍വാസിയുടെ മര്‍ദനം; കായംകുളത്ത്  50കാരൻ മരിച്ചു
X

സജി Photo| MediaOne

ആലപ്പുഴ: കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റ് 50കാരൻ മരിച്ചു.ചേരാവള്ളി സ്വദേശി സജി ആണ് മരിച്ചത്.സംഭവത്തില്‍ അയൽവാസി വിഷ്ണുവിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.മോഷണകുറ്റം ആരോപിച്ചായിരുന്നു മർദനം.

വിഷ്ണുവിന്റെ മകളുടെ സ്വർണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നുവെന്നും ഇതിന്റെ പേരിൽ ഇന്നലെ രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. സംഘർഷത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു.സജി ഹൃദ്രോഗി ആയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

TAGS :

Next Story