Quantcast

ഇടതുഭരണ കാലത്ത് ആക്രമിക്കപ്പെട്ടത് 89 പാർട്ടി ഓഫീസുകൾ

ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെയാണ്

MediaOne Logo

Web Desk

  • Published:

    31 Aug 2022 5:59 AM GMT

ഇടതുഭരണ കാലത്ത് ആക്രമിക്കപ്പെട്ടത് 89 പാർട്ടി ഓഫീസുകൾ
X

തിരുവനന്തപുരം: ഇടതുസർക്കാറിന്റെ ഭരണകാലത്ത് 89 പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടതായി മുഖ്യമന്ത്രി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെയാണ്. 67 കോൺഗ്രസ് ഓഫീസുകളും 13 സിപിഎം ഓഫീസുകളുമാണ് ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എപി അനിൽകുമാറിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മുസ്‌ലിം ലീഗിന്റെ അഞ്ചും ബിജെപി, എസ്ഡിപിഐ, ആർഎസ്എസ് എന്നീ സംഘടനകളുടെ ഓരോ ഓഫീസ് വീതവും ആക്രമിക്കപ്പെട്ടിട്ടുണ്ടെന് മുഖ്യമന്ത്രി പറഞ്ഞു.

രജിസ്റ്റർ ചെയ്ത 89 കേസുകളിൽ 108 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 32 കേസുകളുടെ അന്വേഷണം പൂർത്തിയായി ചാർജ് ഷീറ്റ് സമർപ്പിച്ചു. ഐപിസി 141,142,143 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

TAGS :

Next Story