Quantcast

മണിക്കൂറുകൾ വെള്ളത്തിനടിയിൽ; തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടി ചത്തു

മൂന്നുപേർ കരടിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയെങ്കിലും ശ്വാസംമുട്ടിയത് കാരണം തിരിച്ച് കയറുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-20 06:25:03.0

Published:

20 April 2023 5:59 AM GMT

bear thiruvananthapuram
X

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃഗഡോക്ടർ എത്തി രണ്ടുതവണ കരടിയെ മയക്കുവെടി വെച്ചിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കരടി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം നേരമാണ് കരടി വെള്ളത്തിനടിയിൽ കിടന്നത്. മൂന്നുപേർ കരടിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയെങ്കിലും ശ്വാസംമുട്ടിയത് കാരണം തിരിച്ച് കയറുകയായിരുന്നു.

കരടിയെ ജീവനോടെ പുറത്തെടുക്കാമെന്ന കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും സംശയമുണ്ടായിരുന്നു. ഇത്രയും നേരം വെള്ളത്തിൽ കിടന്നതിനാൽ ജീവനുണ്ടാകുമോ എന്ന് സംശയമാണെന്ന് മൃഗഡോക്ടറും വ്യക്തമാക്കി. മോട്ടോറുകൾ കിണറ്റിലിറക്കി വെള്ളം വറ്റിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങിയാണ് കരടിയെ പുറത്തെത്തിച്ചത്.

ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. കോഴികളെ പിടികൂടാനായി ചാടിയ കരടി കിണറിൽ വീഴുകയായിരുന്നു.

TAGS :

Next Story