Quantcast

നാദാപുരത്ത് മരം കടപുഴകി വീണു വന്‍നാശനഷ്ടം; ഇലക്ട്രിക് പോസ്റ്റുകള്‍ റോഡില്‍ മറിഞ്ഞ് നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു

രാത്രി 8.45നാണ് വളയം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ മതിലിനോട് ചേര്‍ന്ന് നിന്നിരുന്ന തണല്‍മരം കടപുഴകി വീണത്

MediaOne Logo

Web Desk

  • Published:

    16 May 2022 1:23 AM GMT

നാദാപുരത്ത് മരം കടപുഴകി വീണു വന്‍നാശനഷ്ടം; ഇലക്ട്രിക് പോസ്റ്റുകള്‍ റോഡില്‍ മറിഞ്ഞ് നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു
X

കോഴിക്കോട്: നാദാപുരം വളയത്ത് ശക്തമായ മഴയിൽ മരം കടപുഴകി വീണു വന്‍ നാശം. ഇലക്ട്രിക് പോസ്റ്റുകള്‍ റോഡിലേക്ക് വീണ് നാല് പേര്‍ക്ക് വൈദ്യുതാഘാതം ഏറ്റു. രാത്രിയിലായിരുന്നു അപകടം. രണ്ട് കടകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി.

രാത്രി 8.45നാണ് വളയം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ മതിലിനോട് ചേര്‍ന്ന് നിന്നിരുന്ന തണല്‍മരം കടപുഴകി വീണത്. വലിയ ശബ്ദത്തോടെ തൊട്ടടുത്ത അനുഗ്രഹ ബേക്കറി കടയുടെ മുകളിലേക്ക് പതിച്ചു. രണ്ട് 11 കെ വി ഇലക്ട്രിക് പോസ്റ്റുകള്‍ റോഡിലേക്ക് മുറിഞ്ഞുവീണു. കടയിലുണ്ടായിരുന്ന നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. പരിക്കുകളില്ലാതെ അവര്‍ രക്ഷപ്പെട്ടു.

ഉടൻ വൈദ്യുതി വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ട് കടകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. സ്കൂളിന് തൊട്ടടുത്തുള്ള അദ്വൈതാശ്രമത്തിലെ പരിപാടിക്കായി എത്തിയ ആളുകളുടെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ ഈ മരത്തിന് ചുവട്ടില്‍ നിര്‍ത്തിയിട്ടിരുന്നു. ഇലക്ട്രിക് ലൈനില്‍ തട്ടിനിന്നതിനാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല. അപകടം ഉണ്ടായതിന് തൊട്ടടുത്താണ് വളയം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍. പകല്‍ സമയം വളരെ തിരക്കുള്ള ഇടമാണിത്.



TAGS :

Next Story