Quantcast

കൊല്ലത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2021-12-22 16:29:00.0

Published:

22 Dec 2021 2:51 PM GMT

കൊല്ലത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
X

കൊല്ലം അഞ്ചൽ ഏരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭർത്താവ് ശ്യാംകുമാർ കൊലപ്പെടുത്തിയത്. പ്രതിയെ ഏരൂർ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

കണ്ണൂർ പെരിങ്ങത്തൂരിൽ മധ്യവയസ്‌കൻ ഭാര്യയെ ഇന്ന് കഴുത്തറുത്ത് കൊന്നിരുന്നു. പെരിങ്ങത്തൂർ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭർത്താവ് മോഹനനാണ് കൊലപ്പെടുത്തിയിരുന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കോയമ്പത്തൂരിൽ ചായക്കച്ചവടം നടത്തുകയായിരുന്നു. പെരിങ്ങത്തൂർ വിഷ്ണുവിലാസം യുപി സ്‌കൂളിനടുത്തുള്ള ഇവരുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടു മക്കളുണ്ട്. കുറച്ചു കാലമായി ഇവരുടെ വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.

A young man hacked his wife to death in Kollam

TAGS :

Next Story