Quantcast

ഇഡി റെയ്ഡ്: വി.ഡി സതീശന്റെ ഡൽഹി സന്ദർശനം സംശയത്തിന്റെ നിഴലിൽ- എ.എ റഹീം

നേതാക്കൾക്ക് എതിരായ കേന്ദ്ര ഏജൻസികളുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും റഹീം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 May 2026 2:09 PM IST

ഇഡി റെയ്ഡ്: വി.ഡി സതീശന്റെ ഡൽഹി സന്ദർശനം സംശയത്തിന്റെ നിഴലിൽ- എ.എ റഹീം
X

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് സിപിഎമ്മിനെതിരായ വേട്ടയാണെന്ന് എ.എ റഹീം എംപി. റെയ്ഡ് കോൺഗ്രസ്- ബിജെപി ഒത്തുകളിയാണ്. മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം നടത്തിയ ഡൽഹി യാത്രയെ സംശയത്തോടെയാണ് കാണുന്നത്. ഇഡി റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും റഹീം പറഞ്ഞു.

ബിനീഷ് കോടിയേരിക്കെതിരായ കേസിൽ ഇപ്പോഴുള്ള പ്രതിഷേധം ഉണ്ടാവാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രകോപിതനായാണ് റഹീം പ്രതികരിച്ചത്. വീണയെ അല്ല പാർട്ടിയുടെ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗത്തെയാണ് ഇഡി മണിക്കൂറുകളായി തടഞ്ഞുവെച്ചിരിക്കുന്നത്. ഇത്തരമൊരു അവസരത്തിൽ മാധ്യമങ്ങൾ ഔചിത്യമില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കണമെന്നും റഹീം പറഞ്ഞു.

TAGS :

Next Story