Quantcast

ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു

കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽ പെട്ടത്

MediaOne Logo

Web Desk

  • Updated:

    2026-05-03 05:58:05.0

Published:

3 May 2026 10:06 AM IST

ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു
X

ഗുണ്ടൽപേട്ട്: കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ(30), ഭാര്യാമാതാവ് മുനീറ(45), മുനീറിന്‍റെ അളിയന്‍റെ കുട്ടി സിദാൻ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഏഴംഗ സംഘം. കുട്ടിയുടെ പേരുവിവരങ്ങളൊന്നും ലഭ്യമല്ല.

ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




TAGS :

Next Story