Quantcast

പാലായിൽ റോഡ് മുറിച്ച് കടക്കുന്ന പെൺകുട്ടിയെ കാർ ഇടിച്ച് തെറിപ്പിച്ചു ; സി.സി.ടി.വി ദൃശ്യം പുറത്ത്

കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-18 14:42:07.0

Published:

18 Jan 2023 9:59 AM GMT

പാലായിൽ റോഡ് മുറിച്ച് കടക്കുന്ന പെൺകുട്ടിയെ കാർ ഇടിച്ച് തെറിപ്പിച്ചു ; സി.സി.ടി.വി ദൃശ്യം പുറത്ത്
X

കോട്ടയം:പാലായിൽ പെൺകുട്ടിയെ കാർ ഇടിച്ച് തെറിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്നേഹയുടെ കൈക്ക് പൊട്ടലുണ്ട്.

പരിക്കേറ്റ സ്നേഹ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

TAGS :

Next Story